പൊതു നിരത്തിൽ സാരിയുടുക്കുന്ന റഷ്യന്‍ യുവതിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. റഷ്യയില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സറായ യുവതിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബംഗ്ലാദേശില്‍ ജീവിക്കുന്ന മോണിക്ക കബീര്‍ നമസ്‌തേ തുര്‍ക്കി എന്ന തലക്കെട്ടോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനകം മൂന്നുകോടിയിലേറെ പേരാണ് കണ്ടത്
തിരക്കേറിയ ഒരിടത്തുവെച്ചാണ് മോണിക്ക സാരി ധരിക്കുന്നത്. ചുവന്ന ബ്ലൗസും ലെഗ്ഗിന്‍സും ധരിച്ചെത്തിയ മോണിക്ക അവിടെനിന്ന് പാവാടയും ചുവന്ന സാരിയും ധരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി കടന്നുപോയ ഒട്ടേറെ പേര്‍ മോണിക്കയെ കൗതുകത്തോടെയും അതൃപ്തിയോടെയും നോക്കുന്നുണ്ടായിരുന്നു. പിന്നീട് അവിടെയെത്തിയ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവതിയോട് പോകാന്‍ ആവശ്യപ്പെട്ടു.
എന്നാൽ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സാരി ധരിച്ചപ്പോള്‍ മോണിക്ക കൂടുതല്‍ സുന്ദരിയായെങ്കിലും അത് പൊതുസ്ഥലത്തുവെച്ച് ധരിക്കേണ്ടിയിരുന്നില്ല എന്നാണ് പലരുടെയും അഭിപ്രായം. ന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്ന പ്രവൃത്തിയാണെന്ന് ചിലർ കുറ്റപ്പെടുത്തുകയും ചെയ്തു. ‘ഇത് ക്രിഞ്ചാ’ണെന്നാണ് മറ്റൊരാള്‍ കമന്റിട്ടത്.
content highlight: Viral video