അര്‍മേനിയയില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ നിയമനിര്‍മ്മാതക്കളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ സംഘർഷം. സര്‍ഗ്‌സ്യനിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് സംഘര്‍ഷം ഉണ്ടായത്. അര്‍മേനിയയില്‍ പ്രതിപക്ഷ എംപി ആര്‍തുര്‍ സര്‍ഗ്‌സ്യന്‍ തന്റെ പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് ഇറങ്ങി പോവാന്‍ ശ്രമിച്ചതോടെ ആണ് രംഗം വഷളായത്.
ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെ എംപി വാഹെ ഗലുമ്യാൻ സര്‍ഗ്‌സ്യനിനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പ്രതിപക്ഷത്തുള്ള മറ്റൊരു എംപി ക്രിസ്റ്റിന്‍ വര്‍ദാന്യന്‍ അവകാശപ്പെട്ടു. തുടർന്ന് ഭരണപക്ഷത്തെ ആളുകള്‍ ബഹളം വെയ്ക്കുകയും സര്‍ഗ്‌സ്യാനെ അക്രമിക്കുകയുമായിരുന്നു.
എന്നാൽ അര്‍മേനിയയില്‍ സായുധ അട്ടിമറി ആസൂത്രണം ചെയ്തതില്‍ സര്‍ഗ്‌സ്യന് പങ്കുണ്ട് എന്ന് അര്‍മേനിയന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ ആരോപിച്ചിരുന്നു. ദക്ഷിണ കോക്കസസ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ നടന്നതിന് പ്രസിഡന്റ് നിക്കോള്‍ പഷിന്യാനെ പുറത്താക്കണം എന്ന് സര്‍ഗ്‌സ്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ഗാസ്യന്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നുണ്ട്.
STORY HIGHLIGHT: armenian parlianment