വയനാട് പൂക്കോട് തടാകത്തില്‍ വീണ കുട്ടിയ്ക്ക് രക്ഷകനായി ജീവനക്കാരന്‍. ബോട്ടിങ്ങിനായി കാത്തുനില്‍ക്കുന്നതിനിടെ അമ്മയുടെ കൈവിട്ട് മുന്നോട്ട് ഓടിയ കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ കണ്ട ഉടനെ ജീവനക്കാരന്‍ സഫീര്‍ ഒന്നും നോക്കാതെ തടാകത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.
കുട്ടിയുടെ കൈയില്‍ അമ്മ പിടിച്ചുനില്‍ക്കുന്നതും കുട്ടി പിടിവിടുവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആ നേരത്ത് അവിടെയുണ്ടായിരുന്ന മറ്റൊരു യുവാവ് കരയില്‍ നിന്ന് കുട്ടിയെ ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. താന്‍ രക്ഷപെടുത്തിയ കുട്ടിയുടെ കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ആരായാലും അന്നേരം അത്തരത്തിലാണ് ചെയ്യുകയെന്നും സഫീര്‍ പ്രതികരിച്ചു.
STORY HIGHLIGHT: pookode lake child rescued