മീൻ – 1/2 കിലോ
കുടം പുളി – 4 കഷ്ണം
തേങ്ങാ ചിരവിയത് – അര മുറി
കൊച്ചുള്ളി – 5,6
പച്ച മുളക് – 3
വെളുത്തുള്ളി -2 അല്ലി
കറി വേപ്പില
കുടംപുളി വെള്ളത്തില്‍ കുതിര്‍ക്കുക. തേങ്ങ ചിരകിയതും ചുവന്നുള്ളി കീറിയതും പച്ചമുളക് അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു തണ്ടു കറി വേപ്പിലയും അരക്കല്ലിൽ ഒന്ന് ചെറുതായി ഒതുക്കി എടുക്കാം..
തേങ്ങാ അരഞ്ഞു പോവാൻ പാടില്ല.. ഒന്ന് ചതഞ്ഞാൽ മതി.. കൊച്ചുള്ളി യും അരയാതെ ചതച്ചാൽ മതി.. മീൻ തോരൻ കഴിക്കുമ്പോൾ ഇടക്കിടടക്കു ഈ കൊച്ചുള്ളി കഷ്ണങ്ങൾ കഴിക്കാൻ നല്ല സ്വാദാണ്…
ഇനി മൺ ചട്ടി അടുപ്പില്‍ വച്ചു അരച്ച് വച്ച അരപ്പും മീൻ ചെറുതായി മുറിച്ചതും ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, 2 പച്ചമുളക് ചരിച്ചു കീറിയതും, 10 കൊച്ചുള്ളി കീറിയതും, കുടം പുളിയും 2 തണ്ടു കറി വേപ്പിലയും ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി ഒന്ന് പതം വരുത്താം..
ആവശ്യത്തിന് വെള്ളമൊഴിച്ചു വേവാൻ വച്ചോളൂ.. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ പച്ച വെളിച്ചെണ്ണയും കറി വേപ്പിലയും ചേർത്ത് വാങ്ങാം…