കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും, മുന്നണി വിപുലീകരണവുമാകും പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും. കേരള കോൺഗ്രസ് എമ്മിനെയും ആർ ജെ ഡിയെയും മുന്നണിയിലെത്തിക്കുന്നതതടക്കം ചർച്ചയായേക്കും. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും.
പി.വി അന്‍വറിന്റെ യുഡിഫ് പ്രവേശനം തത്കാലം ചര്‍ച്ച ചെയ്യണ്ട എന്നാണ് മുന്നണിയിലെ ധാരണ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ ഉണ്ടാകേണ്ട ധാരണകളാകും കൂടുതല്‍ ചര്‍ച്ചക്ക് വരിക. രാവിലെ പത്ത് മണിക്കാണ് യോഗം.