സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വിഷയത്തില്‍ ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കുമെന്നും പിഎംഎ സലാം പറഞ്ഞു. സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് സമസ്ത.
അതേസമയം മുഖ്യമന്ത്രി സംബന്ധിച്ച സർവ്വേയെ കുറിച്ച് ലീഗിന് അറിയില്ലെന്ന് പിഎംഎ സലാം പറഞ്ഞു. യുഡിഎഫ് ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ലീഗ് ഉണ്ടാകും.യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം എന്നാണ് ലീഗിന്റെ അഭിപ്രായം. അതിനായി മുന്നണി വിപുലീകരണം വേണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പി വി അൻവർ വിഷയത്തിലും ലീഗിന് അതേ നിലപാടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.