ടെലിവിഷന്‍ ഷോ അവതാരകനായും യൂട്യൂബ് വ്‌ളോഗറായും ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കാര്‍ത്തിക് സൂര്യ. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെ കടന്നു പോകുകയാണ് താരം. നാളെയാണ് (ജൂലൈ 11) കാർത്തിക്കിന്റെ വിവാഹം. കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് വധു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും താരം തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ താൻ ചേച്ചിയെ പോലെ കാണുന്ന മഞ്ജു പിള്ള നൽകിയ വിവാഹ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാർത്തിക്. മഞ്ജു പിള്ളയുടെ മകൾ ദയയും കാർത്തിക്കിനുള്ള വിവാഹസമ്മാനം വാങ്ങാൻ എത്തിയിരുന്നു. ഒരു പ്ലാറ്റിനം മോതിരവും സിൽവർ വളയുമാണ് മഞ്ജു പിള്ള കാർത്തിക്കിന് സമ്മാനമായി നൽകിയത്.
വള വേണമെന്ന കാര്യം കാർത്തിക് ഇടക്കിടെ പറയാറുള്ളതായിരുന്നു എന്നും. ആനവാൽ മോതിരം വാങ്ങാനാണ് എത്തിയതെങ്കിലും പിന്നീട് തീരുമാനം മാറ്റി പ്ലാറ്റിനം മോതിരം വാങ്ങുകയായിരുന്നു. പുരുഷൻമാരുടെ കയ്യിൽ പ്ലാറ്റിനം മോതിരം കിടക്കുന്നത് കാണാൻ തന്നെ ഒരു ക്ലാസി ലുക്ക് ആണെന്നുമായിരുന്നു മഞ്ജുവിന്റെ അഭിപ്രായം. കാറിലിരുന്ന് മോതിരവും വളയും മഞ്ജു പിള്ള കാർത്തിക്കിനെ അണിയിക്കുന്നതും വീഡിയോയിലൂടെ കാണാം.
വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് നേരത്തെ പങ്കുവെച്ച ഒരു യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHT: manju pillai give wedding gift for karthik surya