സ്‌കൂള്‍ സമയമാറ്റം ആലോചനയിൽ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദഗ്ധ നിർദേശങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ടൈംടേബിൾ ആണ് ഇപ്പോൾ ഉള്ളത് എന്നും മന്ത്രി പറഞ്ഞു. നിലവിലെ ടൈം ടേബിൾ അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു. 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ല. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.