തൂർ പരിപ്പ് 1/2 കപ്പ്
മഞ്ഞൾ 1/4 ടീസ്പൂൺ
വെള്ളം 1/2 കപ്പ്
പരിപ്പ് കുറച്ചു മഞ്ഞളും വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.
തേങ്ങാ പേസ്റ്റിന്
തേങ്ങ ചിരകിയത് 1/2 കപ്പ്
പച്ചമുളക് 2
വെളുത്തുള്ളി 2 കായ്കൾ
ജീരകം 1/2 ടീസ്പൂൺ
ഇതെല്ലാം മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
വേവിച്ചു വച്ച പരിപ്പിലേക്കു തേങ്ങ അരച്ചത് ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ തീ ഓഫ് ആക്കുക.
കറി താളിച്ചെടുക്കുക.
വെളിച്ചെണ്ണ 3 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
കറിവേപ്പില
ഉണങ്ങിയ ചുവന്ന മുളക് 1
ഷാലോട്ട് 2