പടവലങ്ങ 300gm
പരിപ്പ് 1/2 cup
തേങ്ങ 3/4 cup
കറി വേപ്പില
കുഞ്ഞുള്ളി 15
വെളുത്തുള്ളി 2 pod
പച്ച മുളക് 4
മഞ്ഞൾപൊടി 1/4 tsp
കടുക് 1/2 tsp
ജീരകം 1/2 tsp
വെളിച്ചെണ്ണ
വെള്ളം
ഉപ്പ്
പരിപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വക്കുക.
പടവലങ്ങ കഴുകി വൃത്തിയാക്കി ചെറുതാക്കി മുറിച്ച് കുറച്ചു ഉപ്പും 1/2 ഗ്ലാസ് വെള്ളം ചേർത്ത് വേവിച്ചെടുക്കുക.( almost 15 minutes )
തേങ്ങ മഞ്ഞൾപൊടി, ജീരകം, കുഞ്ഞുള്ളി 10, വെളുത്തുള്ളി, പച്ചമുളക് എന്നിവയെല്ലാം കൂടി മിക്സിയിൽ ചതച്ചെടുക്കുക.
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്, കടുക് ഇട്ട് പൊട്ടിച്ചു വറ്റൽ മുളകും കറി വേപ്പിലയും, കുഞ്ഞുള്ളിയും ചേർത്ത് മൂത്തു വരുമ്പോൾ അതിലേക്കു അടിച്ചു വച്ചിട്ടുള്ള തേങ്ങ mix ചേർക്കുക. 2 മിനിറ്റ് ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം വേവിച്ചു വച്ച പരിപ്പ് വേവിച്ചു വച്ച പടവലങ്ങ എന്നിവ ചേർത്ത് ഇളക്കുക.
ഉപ്പ് നോക്കി ആവശ്യത്തിന് ചേർത്തുകൊടുക്കുക.2 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ് ആക്കാം. അടിപൊളി പടവലങ്ങ പരിപ്പ് തോരൻ റെഡി.