തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് രസകരമായി പ്രതികരിച്ച് സുരേഷ് ഗോപി. മൈക്ക് മുഖത്തുതട്ടിയപ്പോഴുണ്ടായ നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ അനുകരിച്ചാണ് സുരേഷ് ഗോപിയും പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തന്റെ തലയില്‍ തഴുകിയപ്പോഴായിരുന്നു സംഭവം.
തിരുവനന്തപുരത്ത് സ്വച്ഛത പഖ്വാദ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ തലയിൽ മൈക്ക് തഴുകിയെന്നും മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട് എന്ന് ഞാനും പറയണോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ‘ഞാനും പറയണോ?. മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് പറയണോ ഞാന്‍. അതിനുവേണ്ടിയാണോ? തഴുകിയതേയുള്ളൂ, തട്ടിയൊന്നുമില്ല.’ സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തന്നെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മോഹന്‍ലാലിന്റെ കണ്ണില്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തട്ടിയിരുന്നു. മൈക്ക് കണ്ണില്‍ തട്ടിയപ്പോള്‍, തിരികെ ദേഷ്യപ്പെടാതെ രംഗം സരസമായി നേരിട്ട മോഹന്‍ലാലിനെ സാമൂഹികമാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു.
STORY HIGHLIGHT: suresh gopi mohanlal mic incident