ചേരുവകൾ
പരിപ്പ് 1 കപ്പ്ചീര 1 കെട്ട്
മുളകുപൊടി 3 ടീസ്പൂൺ
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
ഉപ്പ്
എണ്ണ
കറിവേപ്പില
വെളുത്തുള്ളി 3 കായ്കൾ
ചെറിയ ഉള്ളി 5 എണ്ണം
പച്ചമുളക് 3 എണ്ണം
താളിക്കാൻ
chilly powder 1 tsp
Oil
Small onion 3
പരിപ്പ് വെള്ളം ചേർത്ത് വേവിച്ചു വക്കുക . ചീര കഴുകി വൃത്തിയാക്കി അരിഞ്ഞു വക്കുക .
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക ഇതിലെക്കു പച്ചമുളകും വെളുത്തുളളി കുഞ്ഞുള്ളി കറിവേപ്പില ഇതെല്ലാം ചേർത്ത് മൂത്തു വരുമ്പോൾ മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർക്കുക .ഇതിലെക്കു വേവിച്ചു വച്ച പരിപ്പ് ചേർത്ത് ഇളക്കുക . പരിപ്പ് ചെറുതായി തിളച്ചു തുടങ്ങുമ്പോൾ ഇതിലോട്ടു അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർക്കുക . ആവശ്യത്തിന് ഉപ്പും ചേർത്ത് 5മിനിറ്റ് മൂടി വച്ച് വേവിക്കുക . ഇതിനുശേഷം കറി താളി ച്ച് ഉപയോഗിക്കാം .