പച്ചക്കായ 2 nos
പരിപ്പ് 1/2 cup
തേങ്ങ 3/4 cup
ജീരകം 1/4 tsp
മുളകുപൊടി 2 tsp
പച്ചമുളക് 3 nos
മഞ്ഞൾ പൊടി 1/4 tsp
കടുക്
വെളിച്ചെണ്ണ
കുഞ്ഞുള്ളി 3 nos
വറ്റൽ മുളക്
ഉപ്പ്
പച്ചക്കായ ചെറുതാക്കി കഷ്ണങ്ങളാക്കി അതിൽ പരിപ്പും (കഴുകി വൃത്തിയാക്കി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തി വക്കുക )മഞ്ഞൾപൊടിയും പച്ച മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക .(4 വിസിൽ )
തേങ്ങ ജീരകവും , മുളകുപൊടിയും ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക .
വേവിച്ചുവച്ച പരിപ്പുകായ മിക്സ് ഒന്നുകൂടി സ്റ്റവ് ഇൽ വച്ച് തിളച്ചുവരുമ്പോൾ അതിലോട്ടു അരച്ചുവച്ച തേങ്ങ ചേർക്കുക . അതിനുശേഷം താളിക്കുക . കായ പരിപ്പുകറി റെഡി .