ചീര 1 കെട്ട്
തേങ്ങ ചിരകിയത് 1/2 cup
പരിപ്പ് വേവിച്ചത് 1 cup
മുളകുപൊടി 1 tsp
മഞ്ഞൾ പൊടി 1/2 tsp
ഉപ്പ്
വെളിച്ചെണ്ണ
കടുക്
പച്ചമുളക് 2
കറിവേപ്പില
സവാള 1
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.
ഇനി ഇതിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോൾ ഒരു സവാള അരിഞ്ഞതും പച്ച മുളകും കറിവേപ്പിലയും അൽപ്പം ഉപ്പും കൂടി ചേർത്ത് വഴറ്റി കൊടുക്കുക.
ഇനി ഇതിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിട്ടും ചേർത്ത് മൂത്തുവരുമ്പോൾ തേങ്ങ ചേർക്കുക. തേങ്ങ ചേർത്ത് ചെറുതായിട്ട് ഡ്രൈ ആയി തുടങ്ങുമ്പോൾ ഇതിലേക്ക് അറിഞ്ഞു കഴുകി വെള്ളം വർത്തി വച്ച ചീര ചേർക്കുക. ചീര ചേർത്ത് ഇളക്കിയതിനു ശേഷം മൂടി വച്ച് 3-4 മിനിറ്റ് വേവിക്കുക.
ഇനി ഇതിലേക്ക് വേവിച്ചു വച്ച പരിപ്പ് ചേർക്കുക. ഇളക്കി ഉപ്പ് വേണമെങ്കിൽ ചേർക്കുക.
നന്നായി ഇളക്കി ഡ്രൈ ആക്കിയെടുക്കുക.