ഉരുളകിഴങ്ങും കാരറ്റ്റും വേവിച്ചു ഉടച്ചു വക്കുക.
Green പീസ് വെള്ളത്തിലിട്ടു കുതിർത്തു വേവിച്ചു വക്കുക.
ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർക്കുക.
അതിലേക്കു സവാള, പച്ചമുളക്, curry വേപ്പില എന്നിവ യും കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക. സവാള ചെറിയ ബ്രൗൺ കളർ ആയിതുടങ്ങുമ്പോൾ അതിലേക്കു ഇങ്ങി വെളുത്തുള്ളി ചതച്ചത് ചേർക്കുക. വഴറ്റുക.
ഇതിലേക്ക് മഞ്ഞൾ പൊടി, ഗരം മസാല, മല്ലി പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.
ഇതിലേക്ക് വേവിച്ചു വച്ച ഉരുളകിഴങ്ങ്, ക്യാരറ്റ്, green പീസ് എന്നിവ ചേർത്ത് ഇളക്കി അൽപ്പം വെള്ളം കൂടി ചേർത്ത് മൂടി വച്ച് 2 മിനിറ്റ് വേവിക്കുക.
ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കാം.
ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടായി വരുമ്പോൾ ഓഫ് ചെയ്യാം. കുറച്ചു മല്ലിയില കൂടി ചേർത്ത് കൊടുക്കാം