ചേരുവകൾ:-
1-വഴുതനങ്ങ – 2 വലുത്
2-മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
3-മുളകുപൊടി – 2 ടീസ്പൂൺ
4-വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
5-ഉപ്പ് – ആവശ്യത്തിന്
6-തൈര് – 1 കപ്പ്
7-ഉപ്പ് – 1/4 ടീസ്പൂൺ
8-വെളിച്ചെണ്ണ – 1 ടീസ്പൂൺ താളിക്കാൻ
9-കടുക് – 1/4 ടീസ്പൂൺ
10-ജീരകം – 1/2 ടീസ്പൂൺ
11-ഉള്ളി 1/2 കപ്പ്
12-കറിവേപ്പില
13-ചുവന്ന മുളക് – 4 എണ്ണം
14-മുളകുപൊടി – 1 ടീസ്പൂൺ
15-മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം:-
1- വഴുതന വട്ടത്തിൽ മുറിച്ചതിന് ശേഷം രണ്ടു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ ചേർത്ത് 15 മിനിറ്റ് പുരട്ടിവെക്കുക
2- ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇതൊന്നു ഫ്രൈ ചെയ്തു എടുക്കുക
3-തൈരിലേക്ക് അല്പം ഉപ്പ് ഇട്ടതിനുശേഷം നന്നായി മിക്സ് ചെയ്തു വെക്കുക
4- ഇതിലേക്ക് വഴുതന ചേർക്കുക
5- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി 9 മുതൽ 15- വരെയുള്ള ചേരുവകൾ മൂപ്പിച്ചെടുക്കുക.
6-ഇത് നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച വഴുതനങ്ങ തൈര് കൂട്ടിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക
കറി ഒന്നുമില്ലേലും ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി