ചേരുവകൾ;
പട്ടാണി കടല കുതിർത്തത് -1 കപ്പ്
സവാള -1 എണ്ണം
തക്കാളി – 1 ചെറുത് (വലുതാണെങ്കിൽ പകുതി )
പച്ചമുളക് -2 എണ്ണം
ഉപ്പ്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
മുളക് പൊടി -2 ടീസ്പൂൺ (ഏറിവനുസരിച്ചു )
മല്ലിപ്പൊടി -11/2 ടീസ്പൂൺ
പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
തേങ്ങാപാൽ -1/2 കപ്പ്
വറവിടാൻ ;
വെളിച്ചെണ്ണ
ചെറിയ ഉള്ളി
വറ്റൽ മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1. കുക്കറിലേക്ക് കുതിർത്ത കടലയും സവാള അരിഞ്ഞതും തക്കാളി മുറിച്ചതും പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപ്പൊടിയും പെരും ജീരകപ്പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.
2. നന്നായി വെന്തു വന്ന ശേഷം ഉള്ളിയും തക്കാളിയുമൊക്ക ഒന്ന് ഉടച്ചെടുക്കുക,കടല ഉടയാതെ.
3. ഇനി ഇതിലേക്ക് തേങ്ങാപാൽ ഒഴിച്ചു ഒന്ന് ചൂടാക്കി വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു കറിയിലേക്കൊഴിക്കുക.