വേവിച്ച പയർ 1/2 കപ്പ്
മത്തങ്ങ 100 ഗ്രാം
1/2 കപ്പ് വെള്ളം
പച്ചമുളക് 2
1/2 ടീസ്പൂൺ ഉപ്പ്
ഇതെല്ലാം കൂടി നന്നായി mix ചെയ്തതിനു ശേഷം മൂടി വച്ച് മത്തങ്ങാ വേവിക്കുക.
തേങ്ങാപ്പാൽ കട്ടിയുള്ളത് 1/2 കപ്പ്
കറിവേപ്പില
വെളിച്ചെണ്ണ 2 ടീസ്പൂൺ
മത്തങ്ങാ വെന്തു കഴിഞ്ഞു അതിൽ വെള്ളം ഉണ്ടെങ്കിൽ നന്നായി വറ്റിച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പില ചേർക്കുക.
ഇനി 1/2 cup കട്ടിയുള്ള തേങ്ങ പാൽ ചേർത്ത് ഇളക്കി ഉപ്പ് നോക്കി വേണമെങ്കിൽ ചേർക്കുക.
കറി ചെറുതായി തിളച്ചു വരുമ്പോൾ തന്നെ സ്റ്റവ് ഓഫ് ആക്കുക.ഇതിലേക്ക് 2 tsp വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. കറി ഇരിക്കും തോറും കുറുകി വന്നോളും.