ഒരു പാനിലോട്ടു 3 tsp oil ഒഴിക്കുക . ഇതിലോട്ടു കടുക് ഇട്ടു പൊട്ടുമ്പോൾ വെളുത്തുള്ളി ,കുഞ്ഞുള്ളി , കറി വേപ്പില , എന്നിവ ചേർക്കുക . ഇത് മൂത്തു വരുമ്പോൾ ഇതിലെക്കു മഞ്ഞൾപൊടി മുളകുപൊടി ചേർത്തുകൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക . ഇനി ഇതിലോട്ടു അരിഞ്ഞു വച്ചിരിക്കുന്ന പയർ ചേർക്കുക . നന്നായി ഇളക്കി യോജിപ്പിക്കുക . മൂടി വച്ച് 2 മിനിറ്റ് കഴിയുമ്പോൾ തുറന്നു ഇളക്കി കൊടുക്കുക . വീണ്ടും മൂടി വച്ച് 2 മിനിറ്റ് വേവിക്കുക . ഉപ്പു ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക . അടിപൊളി അച്ചിങ്ങ പയർ മെഴുക്കുപുരട്ടി റെഡി ആയി . ചോറിന്റെ കൂടെ സൂപ്പർ .
വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല . ആവശ്യത്തിനുള്ള വെള്ളം പയറിൽനിന്നു തന്നെ കിട്ടും .
അടിപൊളി ടേസ്റ്റിനും മണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുക .
5 to 7 മിനിറ്റിൽ കൂടുതൽ കുക്ക് ചെയ്യരുത് . പയർ ഓവർ കുക്ക് ആകും അതിന്റെ ഗ്രീൻ കളർ പോകും .