ചേരുവകൾ
1. ശർക്കര – 1 കപ്പ്
2. വെള്ളം – 1/4 കപ്പ്
3. തേങ്ങ( ചിരകിയത് ) – 1 1/2 കപ്പ്
4. ഏലക്കപ്പൊടി – 1 ടീസ്പൂൺ
5. ചെറിയ ജീരകപ്പൊടി – 1/2 ടീസ്പൂൺ
6. ചുക്കുപ്പൊടി – 1/2 ടീസ്പൂൺ
7. അരിപ്പൊടി – 1 കപ്പ്
8. ഉപ്പ് – ആവിശ്യത്തിന്
9. നെയ്യ് – 1 ടേബിൾസ്പൂൺ
10. വെള്ളം – 2 1/2 കപ്പ്
11. വാഴയില
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് ശർക്കര ഇട്ട് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ശർക്കര പാനിയാക്കി അതൊന്നു അരിച്ചെടുക്കാം.
2. ഇനി അതെ പാനൊന്നു കഴുകി. അതിലേക്ക് ശർക്കര പാനി ഒഴിച്ച് അതൊന്നും ചൂടായി വരുമ്പോൾ. അതിലേക്ക് തേങ്ങ, ഏലക്കപ്പൊടി, ചുക്കുപ്പൊടി, ജീരകപ്പൊടി കൂടി ഇട്ട് നന്നായി അതൊന്നു വറ്റി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെയ്ക്കാം.
3. ഇനി ബൗളിലേക്ക് അരിപ്പൊടി ഇട്ട് കൂടെ തന്നെ ഉപ്പും, നെയ്യും ഇട്ട് നന്നായി ഒന്ന് മിക്സ് ചെയ്യാം. ഇനി അതിലേക്ക് കുറച്ച് കുറച്ചായി വെള്ളമൊഴിച്ചു മിക്സ് ചെയ്ത് ദോശ മാവിന്റെ പരുവത്തിൽ ആക്കി എടുക്കാം. (കട്ടകളില്ലാതെ വേണം മിക്സ് ചെയ്യാൻ)
4. ഇനി വേണ്ടത് വാഴയിലയാണ്. വാഴയില നല്ല വീഥിയിൽ കീറി വാട്ടി എടുക്കാം.
5. ഇനി വാഴയിലയിലേക്ക് ഒരു തവി മാവൊഴിച്ച് നന്നായി പരത്തി എടുക്കാം. ഇനി അതിന്റെ സൈഡിൽ ആയിട്ട് തേങ്ങയുടെ മിക്സ് വെച്ച് ഇല രണ്ടായി മടക്കി. നാലു സൈടും ഒന്ന് ചെറുതായി മടക്കി വെയ്ക്കാം. ഇല അട പോലെ വേണം ചെയ്യാം. ഇനി എല്ലാം ഇതുപോലെ ഒന്ന് ചെയ്തതിന് ശേഷം അവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കാം.