ചായക്കടകളിൽ പൊതുവെ കാണപ്പെടുന്ന ഒരു പലഹാരമാണ് സമോസ. രുചികരമായ സമോസയ്ക്ക് ആരാധകർ ഒരുപാടാണ്. എന്നാൽ തയ്യാറാക്കിയാലോ ഒരു അടിപൊളി വെജിറ്റബിള്‍ സമോസ വീട്ടിൽ തന്നെ.
മസാലയ്ക്ക് വേണ്ട ചേരുവകൾ
- ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം
- സവാള -1 എണ്ണം
- പച്ചമുളക് -2 എണ്ണം
- ഇഞ്ചി -1 ചെറിയ കഷ്ണം
- ഗ്രീൻ പീസ് വേവിച്ചത് -1 കപ്പ്
- മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ
- ഗരം മസാല -1/4 ടേബിൾ സ്പൂൺ
- എണ്ണ -1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില
സമൂസ ഷീറ്റ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
- മൈദ -1 കപ്പ്
- നെയ്യ് -1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മസാല ഉണ്ടാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട് ഇളക്കുക. ഗരം മസാല വഴറ്റിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചു ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 2 മിനിറ്റ് വഴറ്റുക. ശേഷം അതിലേക്കു മല്ലിയില ഇട്ട് എടുക്കാം.
സമൂസ ഷീറ്റ് ഉണ്ടാക്കാൻ മൈദയും ഉപ്പും നെയ്യും ഒന്നിച്ചിട്ട് ഇളക്കി കുറേശ്ശെയായി വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴക്കുക. ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ മൈദ കുറച്ചു വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്തു പൂരി യെക്കാളും കുറച്ചു വലിപ്പത്തിൽ കട്ടി കുറഞ്ഞു പരത്തി എടുക്കുക. ശേഷം ഒരു ദോശക്കല്ല് ചൂടാക്കി പരത്തി എടുത്ത ഷീറ്റ് ഒരു സെക്കന്റ് രണ്ടു ഭാഗവും ചൂടാക്കി എടുക്കുക. ടാക്കി എടുത്ത ഷീറ്റ് കോൺ ഷേപ്പിൽ മടക്കി വെച്ച് മൈദ പേസ്റ്റ് വച്ചു ഒട്ടിക്കുക. അതിലേക്കു മസാല ഫില്ലിംഗ് നിറയ്ക്കുക. ശേഷം മടക്കി എന്ന ചൂടാക്കി ഇത് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
STORY HIGHLIGHT : vegetable samosa