ചേരുവകൾ
1. തക്കാളി – 3 കപ്പ് ( ചെറുതായി അരിഞ്ഞത്)
2. പഞ്ചസാര – 1 കപ്പ്
3. വെള്ളം – 1/4 കപ്പ്
4. ഏലക്കപ്പൊടി – 1/4 ടീസ്പൂൺ
5. നെയ്യ് – 2 ടേബിൾസ്പൂൺ
6. അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
7. ഉണക്കമുന്തിരി – 3 ടേബിൾസ്പൂൺ
8. ഈന്തപ്പഴം – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് തക്കാളിയും, പഞ്ചസാരയും, വെള്ളവുമൊഴിച്ചു ഒന്ന് വേവിച്ചെടുക്കാം.
2. അതിലെ വെള്ളമൊക്കെ ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ നിന്ന് മാറ്റി വെയ്ക്കാം.
3. ഇനി വേറെ ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് അതൊന്ന് ചൂടായി വരുമ്പോൾ അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞതും, ഉണക്കമുന്ദിരിയും, ഈന്തപ്പഴം ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റി റോസ്റ്റ് ചെയ്തെടുക്കാം.
4. ഈ റോസ്റ്റ് ചെയ്ത മിക്സ് ഇനി തക്കാളി മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം.