ചേരുവകൾ
1. ഈന്തപ്പഴം – 10 എണ്ണം
2. ചൂടുവെള്ളം – 1/4 കപ്പ്
3. പഴം – 2(ചെറുത് )
4. കോൺഫ്ളർ – 1/4 കപ്പ്
5. പാൽ – 2 കപ്പ്
6. പഞ്ചസാര – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
1. ആദ്യം ഈന്തപഴം കുരു കളഞ്ഞു രണ്ടായി അരിഞ്ഞു ചൂടുവെള്ളത്തിൽ ഒരു 10 മിനിറ്റ് കുതിർക്കാനായി ഇടാം.
2. 10 മിനിറ്റിന് ശേഷം ഇനി മിക്സിയുടെ ജാറിലേക്ക് കുതിർക്കാനായി വെച്ച ഈന്തപ്പഴവും, കൂടെ പഴം കൂടി അരിഞ്ഞു ഇട്ട് കൊടുക്കാം. ഇനി അത് മിക്സിയിൽ നല്ല പേസ്റ്റ് പോലെ ഒന്ന് അരച്ചെടുക്കാം.
3. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കോൺഫ്ളർ ഇട്ട് കൂടെ 2 കപ്പ് പാലിൽ നിന്നും കുറച്ച് പാൽ അതിലേക്ക് ഒഴിച്ച് കട്ടകളില്ലാതെ നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം.
4. ഇനി അതിലേക്ക് അരച്ചെടുത്ത ഈന്തപഴം പേസ്റ്റ് കൂടി ചേർത്ത് നന്നായി ഇളക്കാം.
5. കൂടെ തന്നെ ബാക്കി പാൽ കൂടി ഒഴിച്ച് നന്നായി ഇളക്കി. അടുപ്പിൽ വെച്ച് ചെറുത്തീയിൽ ഒന്ന് കുറുക്കി എടുക്കാം. കൈവിടാതെ ഇളക്കി വേണം കുറുക്കാൻ. ഇല്ലെങ്കിൽ കട്ട പിടിക്കും.
6. നന്നായി ഒന്ന് കുറുകി വന്നാൽ. നെയ്യ് തടവിയ ഒരു ബൗളിലേക്ക് ഒഴിച്ച്. കുറച്ചു നട്ട്സ് കൂടി മുകളിൽ ഇട്ട് ഫ്രിഡ്ജിൽ ഒരുമണിക്കൂർ ഒന്ന് തണുക്കാനായി വെച്ചതിനു ശേഷം കഴിക്കാവുന്നതാണ്.