ഇന്നേവരെ കാണത്ത ലുക്കിൽ ആരാധകർക്ക് മുന്നിൽ ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെ എത്തുകയാണ് പ്രണവ് മോഹൻലാൽ. രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്‍ത ഹൊറർ ത്രില്ലർ ചിത്രത്തിന്റെ സ്‍പെഷല്‍ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹാലോവീൻ ദിനമായ ഒക്ടോബർ 31 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
.’ക്രോധത്തിന്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
View this post on Instagram
ഹൊറർ-ത്രില്ലർ സിനിമയായതിനാൽ പുതിയ ദൃശ്യാനുഭവമാകും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: dies irae movie special poster released