Kerala

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി

കെ ജി ശിവാനന്ദൻ സിപിഐ പുതിയ തൃശൂർ ജില്ലാ സെക്രട്ടറി. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ. കെ കെ വത്സരാജിന്റെ പിൻഗാമി ആയാണ് നിയമനം. അതേസമയം നാട്ടിക എംഎൽഎ സി സി മുകുന്ദനെ തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ജില്ലാ സമ്മേളനത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. നേരത്തെ അദ്ദേഹത്തെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും മാറ്റിയിരുന്നു.

Latest News