മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ. നർമം നിറഞ്ഞവേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന ആ കഥാപാത്രത്തെ കൊച്ചുകുട്ടികൾ പോലും പേടിച്ചിരുന്നു. നർമം മാത്രമല്ല, സ്വഭാവ നടനായും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചത്.
അതിനു ശേഷം താരത്തിന് അത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. ഇപ്പോഴിതാ വില്ലനിസം മാത്രമല്ല, റൊമാൻസും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് താരം. വേറെ എവിടെയുമില്ല ആ റൊമാൻസ് അരങ്ങേറിയത് സ്വന്തം ഭാര്യയ്ക്ക് ഒപ്പം തന്നെയാണ്. റൊമാന്റിക് ഗാനത്തിന് ചുവടുവവയ്ക്കുണ്ണാൻ താരത്തിന്റെയും ഭാര്യയുടെയും റീൽ നിരവധിപ്പേർ ഏറ്റെടുത്ത് കഴിഞ്ഞു. വിജയ് സേതുപതിയും നിത്യ മേനനും ജോഡികളായി എത്തുന്ന ‘തലൈവൻ തലൈവി’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ലാഭവൻ ഷാജോണും ഭാര്യ ഡിനിയും ചേർന്ന് ചുവടുവച്ചത്.
ഗാനരംഗത്തിൽ വിജയ് സേതുപതിയും നിത്യമേനനും ചെയ്ത റൊമാന്റിക് രംഗങ്ങൾ ഷാജോണും ഭാര്യയും മനോഹരമായി പുനരവതരിപ്പിക്കുന്നുണ്ട്. ഷാജോണിന്റെ ഭാര്യ ഡിനി തന്നെയാണ് ഈ വിഡിയോ പങ്കുവച്ചത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ‘സഹദേവൻ ഇത്ര റൊമാന്റിക് ആയിരുന്നോ’ ‘ചേട്ടനും ചേച്ചിയും പൊളിയാ’ ‘രണ്ടുപേരും സോ ക്യൂട്ട്’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. നിരവധി റീലുകൾ ഡാനി ഇതിനോടകം പങ്കുവച്ചിട്ടുണ്ട്.
content highlight: Kalabhavan Shajaon