സദ്യകളിലും മറ്റും കിട്ടുന്ന പാലട പായസത്തിന് ഒരു പ്രത്യേക രുചിയാണ്. എന്നാൽ അതേ രുചിയിൽ അട ഇല്ലാതെ ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമോ? സാധിക്കും, മക്രോണി കൊണ്ടൊരു അടപായസം തയ്യാറാക്കിയാലോ?
ചേരുവകൾ
മക്രോണി
പാൽ
പഞ്ചസാര
നെയ്യ്
നട്സ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
മക്രോണി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കാം. ഇതിലേക്ക് പാൽ ഒഴിച്ച് പഞ്ചസാര ചേർത്ത് ഇളക്കാം. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ കുറച്ച് വെള്ളം ഒഴിച്ച് കുറുക്കിയെടുക്കാം. ഇതിലേയ്ക്ക് മക്രോണി ചേർത്തു വേവിക്കാം. ഇതേ സമയം ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉണക്കമുന്തിരിയും നട്സും ചേർത്തു വറുക്കാം. പാൽ തിളച്ച് കുറുകി വരുമ്പോൾ അതിലേയ്ക്ക് നെയ്യിൽ വറുത്തെടുത്ത നട്സും ഉണക്കമുന്തിരിയും ചേർക്കാം. ഇനി അടുപ്പണച്ച് ചൂടോടെ കുടിച്ചു നോക്കൂ.