Recipe

കിടിലന്‍ രുചിയില്‍ കുടംപുളിയിട്ട മീന്‍കറി ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി

ചേരുവകള്‍

മീന്‍ – 1 കിലോ

കുടംപുളി – 5 അല്ലി

വെളുത്തുള്ളി -10 അല്ലി

ഇഞ്ചി – ഇടത്തരം

തക്കാളി – രണ്ടെണ്ണം

കറിവേപ്പില -5 തണ്ട്

കടുക് -1/4 ടേബിള്‍ സ്പൂണ്‍

മുളകുപൊടി -3 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/4 ടേബിള്‍ സ്പൂണ്‍

ഉലുവാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മണ്‍ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.

ചൂടായി വരുമ്പോള്‍ കടുക് പൊട്ടിക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റുക.

നന്നായി വാടിവന്ന ശേഷം തക്കാളി മിക്‌സിയില്‍ അരച്ച് ചേര്‍ക്കുക

തിളച്ച് വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.

ഇതിലേക്ക് പുളിയും കറിവേപ്പിലയും ചേര്‍ത്ത ശേഷം വെള്ളം ഒഴിച്ചു അടച്ചുവച്ച് തിളപ്പിക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മീന്‍ കഷ്ണങ്ങളും ഇട്ട് കൊടുക്കുക.

അടച്ചുവെച്ച് 10 മിനിറ്റ് ഇടത്തരം തീയില്‍ വേവിച്ചെടുക്കാം.

ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഉലുവപ്പൊടി ചേര്‍ത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യുക

അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണയും കറിവേപ്പിലയും ചേര്‍ത്തുകൊടുക്കുക.

ചില നുറുങ്ങുകള്‍:

മീന്‍ കറി മണ്‍ചട്ടിയില്‍ വെക്കുമ്പോള്‍ രുചികൂടും.

പലതരം മീനുകള്‍ക്കും വേവുന്ന സമയം വ്യത്യാസമായിരിക്കും. മീന്‍ അധികം വെന്ത് പൊടിഞ്ഞുപോകാതെ ശ്രദ്ധിക്കുക.

കറിക്ക് നല്ല കൊഴുപ്പ് കിട്ടാന്‍ അരച്ച് ചേര്‍ക്കുന്ന കൂട്ടില്‍ കുറച്ച് തക്കാളിയും കൂടി ചേര്‍ക്കാം