ചേരുവകൾ :
റവ -1 കപ്പ്
ഗോതമ്പു പൊടി -1/2 കപ്പ്
ഉപ്പ് -2 നുള്ള്
ശർക്കര -150ഗ്രാം
വെള്ളം ആവശ്യത്തിന്
തേങ്ങ ചിരവിയത് -1/2 കപ്പ്
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
സോഡാ പൊടി -1/4 ടീസ്പൂൺ
നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. റവയും ഗോതമ്പു പൊടിയും ഉപ്പും കൂടി മിക്സിയുടെ ജാറിലേക്കിട്ട് പൊടിച്ചെടുക്കുക.
2. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ശർക്കര പാനി ചേർത്തു ഒട്ടും കട്ടയില്ലാതെ മിക്സ് ചെയ്യുക.
വേണമെങ്കിൽ മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു ഒന്ന് അടിച്ചെടുത്താലും മതി.
3. ഇനി ഇതിലേക്ക് തേങ്ങയും ഏലക്കാപൊടിയും സോഡാപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 15 മിനുട്ട് അടച്ചു വെച്ച് മാറ്റി വെക്കാം.
4. ഈ സമയം റവ കുതിർന്നു മാവ് കുറച്ചു തിക്ക് ആയിട്ടുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്തു മിക്സ് ചെയ്യാം.ഉണ്ണിയപ്പ മാവിന്റെ പരുവത്തിലാണ് മാവ് വേണ്ടത്.
5. ഇനി ഉണ്ണിയപ്പ ചട്ടിയിലോ ഏതെങ്കിലും കുഴിയുള്ള ചട്ടിയിലോ അൽപ്പം നെയ്യ് ആക്കിയതിനു ശേഷം മാവ് കുറേശെ ഒഴിച്ച് തീ കുറച്ചു അടച്ചു വെക്കുക.ഒരു സൈഡ് കുക്ക് ആയതിനു ശേഷം തിരിച്ചിട്ട് മറുവശവും വേവിച്ചു എടുക്കാം.