ചേരുവകൾ ;
ചെറുപയർ പരിപ്പ് – 1 cup
ശർക്കര -2 കപ്പ്
വെള്ളം -1/2 കപ്പ് ശർക്കര ഉരുക്കാൻ
തേങ്ങ ചിരവിയത് -3 cup
ഒന്നാം പാൽ -1 കപ്പ് വെള്ളം ചേർത്തു എടുത്തത്
രണ്ടാം പാൽ -2 കപ്പ് വെള്ളം ചേർത്തു എടുത്തത്
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
ചുക്കുപൊടി -1/2 ടീസ്പൂൺ
ചെറിയ ജീരകപ്പൊടി -1/2 ടീസ്പൂൺ
നെയ്യ് -2 ടീസ്പൂൺ
തേങ്ങാകൊത്തു,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം :
1. ആദ്യം ചെറുപയർ പരിപ്പ് വറുത്തെടുക്കുക. ഇനി ഇത് കഴുകിയ ശേഷം 4 കപ്പ് വെള്ളം ചേർത്തു നന്നായി വേവിച്ചെടുത്തു ഉടയ്ക്കുക.(കുക്കറിൽ വേവിക്കുകയാണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടും )
2. ഇനി ഇതിലേക്ക് അരിച്ചെടുത്ത ശർക്കര പാനി ഒഴിച്ച് കുറുക്കിയെടുക്കുക. ഇനി തേങ്ങയുടെ രണ്ടാം പാൽ ചേർത്തു കുറുക്കുക,ലാസ്റ്റ് ഒന്നാം പാൽ ഒഴിച്ച് ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്ത് ഏലക്കാപൊടിയും ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്തു മിക്സ് ചെയ്യുക.
3. ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങാകൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുത്തു പായസത്തിലേക്ക് ചേർക്കാം.
രുചികരമായ ചെറുപയർ പരിപ്പ് പായസം റെഡി