ചേരുവകൾ ;
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
ഇഞ്ചി -1 ഇഞ്ച് കഷ്ണം
വെളുത്തുള്ളി -6 അല്ലി
സവാള -2 എണ്ണം
പച്ചമുളക് -2 എണ്ണം
തക്കാളി -1 എണ്ണം
ഉപ്പ്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -3 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി-1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് -10 എണ്ണം
മല്ലിയില – ഒരു പിടി
വെള്ളം ആവശ്യത്തിന്
തേങ്ങാപാൽ -1/2 കപ്പ്
മുട്ട പുഴുങ്ങിയത് -6 എണ്ണം
കടുക് -1/2 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
വറ്റൽമുളക് -2 എണ്ണം
കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം ;
1. ഒരു പാൻ അടുപ്പത്തു വെച്ചു വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതും സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു വഴറ്റുക.
2. സവാള വാടി എണ്ണ തെളിഞ്ഞു വന്ന ശേഷം പച്ചമുളകും തക്കാളി അരിഞ്ഞതും ഇട്ട് തക്കാളി ഉടയുന്നത് വരെ വഴറ്റിയെടുക്കുക.
3. ഇതിലേക്ക് മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മുളക് പൊടിയും കുരുമുളക് പൊടിയും ഗരം മസാലപ്പൊടിയും ചേർത്തു മസാല മൂത്തു വന്ന ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ മാറ്റി വെക്കുക.
4. ഈ മസാല മിക്സിയുടെ ജാറിലേക്ക് ഇട്ട് അണ്ടിപ്പരിപ്പും മല്ലിയിലയും ആവശ്യത്തിന് വെള്ളവും ചേർത്തു അരച്ചെടുക്കുക.
5. ഇനി ഒരു പാനിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുകിട്ട് പൊട്ടി വന്ന ശേഷം ചെറിയ ഉള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ചു ഇതിലേക്ക് അരച്ച് വെച്ച ഗ്രേവി ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്തു പുഴുങ്ങിയ മുട്ടയും ഇട്ട് തിളപ്പിക്കുക.
6. തിളച്ചു വന്ന ശേഷം നല്ല കട്ടിയുള്ള തേങ്ങാപ്പാലും ഒഴിച്ച് ഇളക്കി തീ ഓഫ് ചെയ്യാം..കിടിലൻ മുട്ട കുറുമ റെഡി