ചേരുവകൾ
1. പഴം(ചെറുത് ) – 2
2. ഗോതമ്പ്പ്പൊടി – 1/2 കപ്പ്
3. പാൽ – 1/2 കപ്പ്
4. പഞ്ചസാര – 2 ടേബിൾസ്പൂൺ
5. ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
6. ബ്രെഡ് – 6 സ്ലൈസ്
7. ജാം – ആവിശ്യത്തിന്(ഇഷ്ടമുള്ളത്)
8. എണ്ണ – ഫ്രൈ ചെയ്യാൻ ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ആദ്യം മിക്സിയുടെ ചെറിയ ജാറെടുക്കാം. ഇനി അതിലേക്ക് പഴം ചെറുതായി അറിഞ്ഞു ഇടാം കൂടെ തന്നെ ഗോതമ്പുപ്പൊടി, പാൽ, ഏലക്കപ്പൊടി, പഞ്ചസാര കൂടി ഇട്ട് നന്നായി ഒന്ന് അരച്ചെടുക്കാം.ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് മാറ്റി വെയ്ക്കാം.
2. ഇനി ബ്രെഡ് എടുത്ത് അതിന്റെ സൈഡ് എല്ലാം ഒന്ന് കട്ട് ചെയ്ത് മാറ്റി. ഓരോ ബ്രെഡിലും ജാം തേച്ച് വെയ്ക്കാം. ശേഷം രണ്ട് ബ്രെഡ് തമ്മിൽ ഒന്ന് ഒട്ടിച്ചു കൊടുക്കാം.
3. ഇനി അത് രണ്ടായി കട്ട് ചെയ്തെടുക്കാം. എല്ലാം ഇതുപോലെ ഒന്ന് ചെയ്ത് വെയ്ക്കാം.
4. ഇനി ഒരു പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ചു അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് കട്ട് ചെയ്തു വെച്ച ബ്രെഡ് ഓരോന്നായി എടുത്ത് മാറ്റി വെച്ച ഗോതമ്പുമാവിന്റെ മിക്സിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
5. തിരിച്ചും മറിച്ചും ഇട്ട് ഒരു ഗോൾഡൻ കളർ ആകുമ്പോൾ കോരി മാറ്റാം.