1. വെള്ളം – 2 കപ്പ്
2. ശർക്കര – 3/4 കപ്പ്
3. ഉപ്പ് – ഒരു നുള്ള്
4. റവ – 1 കപ്പ്
5. നെയ്യ് – 1 ടേബിൾസ്പൂൺ
6. ഡെസ്സിക്കേറ്റഡ് കോകോനട്ട് – 1/2 കപ്പ്
7. എണ്ണ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് വെള്ളം ഒഴിക്കാം. കൂടെ തന്നെ ശർക്കര കൂടി ഇട്ട് ഇളക്കാം. ശർക്കര ഒന്ന് അലിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി ശർക്കര പാനിയാക്കി എടുക്കാം.
2. ശർക്കരയിൽ മണ്ണും, പൊടിയും ഉണ്ടെങ്കിൽ ശർക്കര പാനിയൊന്ന് അരിച്ചെടുക്കുന്നത് നല്ലതായിരിക്കും.
3. ഇനി തീയൊന്ന് ലോ ഫ്‌ളൈമിൽ വെച്ച് ശർക്കര പാനിയിലേക്ക് റവ ഇട്ട് കൈ വിടാതെ ഒന്ന് ഇളക്കി കൊടുക്കണം.
4. ഇനി അതിലെ വെള്ളമെല്ലാം ഒന്ന് വറ്റി പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി വെയ്ക്കാം.
5. റവ മിക്സ് നന്നായി തണുത്തതിന് ശേഷം കൈ കൊണ്ട് നന്നായി ഒന്ന് കുഴച്ചെടുക്കാം.
6. ഇനി ഇതൊന്ന് പരത്തി എടുക്കാം. അതിനായി റവ മിക്സിൽ നിന്ന് പകുതി മാവെടുത്തു ചപ്പാത്തി പലകയിൽ വെച്ച് കുറച്ചു കട്ടിയിൽ ഒന്ന് പരത്തി എടുക്കാം.
7. ശേഷം ടിന്നിന്റെ അടപ്പ് കൊണ്ടോ, ചെറിയ കട്ടർ കൊണ്ടോ റൗണ്ടിൽ ഓരോന്നായി കട്ട് ചെയ്തെടുക്കാം.
8. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ചു അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കാം.