Kerala

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

കാസർകോഡ്, കണ്ണൂർ, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും മഴ കനക്കും.

അതേസമയം രാജസ്ഥാനും ജാർഖണ്ഡിനും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

ശക്തമായ മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര,തീരദേശ മേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം.കൂടാതെ കേരളതീരത്ത് 19 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Latest News