പാർട്ടി നേതൃത്വവുമായി ഇടഞ്ഞ സി സി മുകുന്ദൻ എംഎൽഎയെ സിപിഐ നേതൃത്വം വിളിപ്പിച്ചു. തൃശൂർ ജില്ലാ സമ്മേളനത്തിന് ശേഷം നടത്തിയ പരസ്യ പ്രതികരണത്തിൽ നേരിട്ട് വിശദീകരണം തേടാനാണ് തേതൃത്വത്തിന്റെ തീരുമാനം.
ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ മുകുന്ദന്റെ വിഷയം ചര്‍ച്ചയാകും. അതിന് മുന്നോടിയായി മുകുന്ദന്റെ ഭാഗം കേൾക്കാനും നിലപാട് മനസ്സിലാക്കാനും സാധ്യമെങ്കില്‍ തിരുത്താനുമാണ് വിളിപ്പിച്ചതെന്നാണ് സൂചന.
പാര്‍ട്ടിക്ക് അനുകൂലമായി മുകുന്ദന്‍ നിലപാട് മാറ്റാത്ത പക്ഷം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അച്ചടക്കനടപടിയെടുക്കാൻ സാധ്യതയുണ്ട്.
പാര്‍ട്ടിയില്‍ തന്നെ ഒറ്റതിരഞ്ഞാക്രമിക്കാന്‍ ശ്രമം നടന്നുവെന്നും അഴിമതിക്കാരനായ പിഎ തന്റെ ഒപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി അയാള്‍ക്ക് പൂര്‍ണ സംരക്ഷണയൊരുക്കിയെന്നും സി സി മുകുന്ദന്‍ പറഞ്ഞിരുന്നു.
വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നേതൃത്വത്തെ സമീപിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.