ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസം ഊർജസ്വലമായി ആരംഭിക്കാൻ നിങ്ങളെ സഹായിക്കും. അങ്ങനെ ഒരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം.
ചേരുവകൾ
മഷ്റൂം- 200 gm
ബ്രോക്കോളി- 1 കപ്പ്
മുട്ട- 2
ബട്ടർ- ആവശ്യത്തിന്
വെളുത്തുള്ളി- 3 അല്ലി
കുരുമുളക് പൊടി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ ബട്ടർ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച കൂൺ ചേർത്ത് വഴറ്റുക. നന്നായി വഴന്നുവരുമ്പോൾ വൃത്തിയാക്കിവച്ച ബ്രോക്കോളിയും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ ഇതൊരു പ്ലേറ്റിലേക്ക് മാറ്റുക. അതേ പാനിൽ തന്നെ അൽപ്പം ബട്ടർ കൂടിയൊഴിച്ച് മുട്ട പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ബുൾസൈയോ ഓംലെറ്റോ ഉണ്ടാക്കാം. മുൻപ് തയ്യാറാക്കിവച്ച മഷ്റൂം- ബ്രൊക്കോളി സലാഡിനൊപ്പം ചേർത്തു കഴിക്കാം. ബ്രേക്ക്ഫാസ്റ്റായി മാത്രമല്ല ഡിന്നറായും ഈ ഹെൽത്തി സാലഡ് കഴിക്കാം.