ഹാരി പോട്ടർ പരമ്പരയിലൂടെ ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായിക എമ്മ വാട്‌സന്റെ ലൈസൻസ് ആറ് മാസത്തേക്ക് ബാൻ ചെയ്ത് ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. അമിതവേഗതയിൽ വണ്ടി ഓടിച്ചതിനാണ് താരത്തിന് 1044 യൂറോ പിഴയും ആറ് മാസം വാഹനം ഓടിക്കുന്നതിൽ നിന്നും വിലക്കും ഏർപ്പെടുത്തിയത്.
2024ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 30 MPH സ്പീഡ് ലിമിറ്റുള്ള റോഡിൽ 38 MPH വേഗതയിലായിരുന്നു നടിയുടെ ഡ്രൈവിങ്ങെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഓക്‌സ്‌ഫോർഡിന്റെ സോണിലാണ് താരത്തിന്റെ അമിതവേഗതയിലുള്ള ഡ്രൈവിങ്.താരത്തിന് നേരിട്ട് കോടതിയിലെത്താൻ സാധിക്കാത്തതിനാല്‍ അഭിഭാഷകനായ മാർക് ഹസ്ലമാണ് കോടതിയില്‍ എമ്മയെ പ്രതിനിധീകരിച്ചത്.
കോടതി നടപടിയെ ബഹുമാനിക്കുന്നുവെന്നു പിഴ അടയ്ക്കലടക്കമുള്ള നടപടികളെല്ലാം എമ്മ പാലിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നേരത്തെ പല ട്രാഫിക് നിയമങ്ങളും തെറ്റിച്ചതിന്റെ ഭാഗമായി എമ്മയുടെ ലൈസൻസിൽ ഒൻപത് പോയിന്റുകൾ ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHT: Emma Watson banned from driving for 6 Months