പോപ് ഇതിഹാസം കോണീ ഫ്രാൻസിസ് (87) അന്തരിച്ചു. പ്രിറ്റി ലിറ്റിൽ ബേബി എന്ന ഗാനത്തിലൂടെയാണ് കോണി പ്രശസ്തയാകുന്നത്.
സുഹൃത്തും കോൺസെറ്റ റെക്കോഡ്സിന്റെ പ്രസിഡന്റുമായ റോൺ റോബർട്ട്സാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. ഫെയ്സ്ബുക്കിൽ വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
അടുത്തിടെ ഇടുപ്പിന് ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് ചികിത്സ തേടുകയും സുഖം പ്രാപിച്ചു വരുന്നതായും കോണീ വ്യക്തമാക്കിയിരുന്നു. ‘ഹൂ ഇസ് സോറി നൗ?’ എന്ന ഗാനത്തിലൂടെയാണ് 1950കളില്‍ കോണീ ഫ്രാന്‍സിസ് പ്രശസ്തയായത്. ബില്‍ബോര്‍ഡിന്റെ ചാര്‍ട്ടില്‍ ആദ്യ സ്ഥാനത്തെത്തുന്ന സോളോ ഫീമെയ്ല്‍ സിങർ എന്ന ചരിത്ര നേട്ടവും കോണി സ്വന്തമാക്കി.
content highlight: Connie francis