Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധം ശക്തം – student dies of shock

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. സെക്രട്ടേറിയറ്റിന് മുമ്പിലും തേവലക്കര സ്കൂളിലേക്കും വൈദ്യുതമന്ത്രിയുടെ ഓഫീസിലേക്കും വിവിധ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി.

വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലം തേലവക്കര സ്കൂളിലേക്ക് ആർവൈഎഫ്, കെഎസ്‌യു, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

STORY HIGHLIGHT: student dies of shock