ഇടുക്കി ബെെസൺവാലി സര്‍ക്കാര്‍ സ്‌കൂളില്‍ സഹപാഠിയുടെ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും നേരെ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇതേതുടർന്ന് 10 വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കള്‍ക്കു നേരേപെപ്പര്‍ സ്‌പ്രേ അടിക്കുന്നതിനിടെയാണ് മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും സ്‌പ്രേ വീണത്.
സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍വെച്ചായിരുന്നു സംഭവം. സ്‌കൂളിലേക്കെത്തിയ വിദ്യാര്‍ഥിക്ക് സ്‌കൂളിലെ സഹപാഠിയായ വിദ്യാര്‍ഥിനിയുമായി ഉണ്ടായിരുന്ന സൗഹൃദം ചോദ്യം ചെയ്യാന്‍ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. ഇവര്‍ക്കു നേരേ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിനിടയിലാണ് അടുത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ മുഖത്തും സ്‌പ്രേ വീണിരുന്നത്.
ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയും അഞ്ചു വിദ്യാര്‍ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ്, വിദ്യാര്‍ഥിയെ മര്‍ദിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ രാജാക്കാട് പോലീസ് കേസെടുത്തു.
STORY HIGHLIGHT: student peppersprays classmates parents