വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂന്നാമനായി തിരച്ചിൽ തുടരുന്നു. നോയിഡ ജില്ലയിലെ നട്ട് കി മദയ്യ ഗ്രാമത്തിലാണ് സംഭവം. അയൽവാസിയുടെ വളർത്തുനായ കുരച്ചതിന്റെ പേരിൽ ദേവേന്ദ്ര ക്ഷുഭിതനായി നായയെ വലിയ രീതിയിൽ ശകാരിക്കുകയായിരുന്നു.
ദേവേന്ദ്ര തന്റെ നായയെ ശകാരിച്ചത് ഉടമയ്ക്കു തീരെ പിടിച്ചില്ല. തുടർന്ന് അയൽവാസിയായ സതീഷും സഹോദരൻ അമിതും മകൻ തുഷാറും ചേർന്ന് ദേവേന്ദ്രയെയും ഭാര്യ മുന്നി ദേവിയെയും മർദ്ദിക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ദേവേന്ദ്രയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു.
ദേവേന്ദ്രയുടെ മൂക്കിന് തുന്നലുകളുണ്ടെന്നും അദ്ദേഹം ഇപ്പോൾ അലിഗഢിലെ ആശുപത്രിയിലാണെന്നും ഉത്തർപ്രദേശ് പോലീസ് പറഞ്ഞു. ഒളിവിലുള്ളയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
STORY HIGHLIGHT: scolding barking dog man cut nose