India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ മകന്‍ അറസ്റ്റില്‍ – ed arrests bhupesh baghel son

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേലിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി ഇന്ന് ഭൂപേഷ് ബഘേലിന്റെ ഭിലായിയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യ ബഘേലിന്റെ അറസ്റ്റ്.

ഭൂപേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് ഛത്തീസ്ഗഢ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് എടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അന്വേഷണം ആരംഭിച്ചത്.

അഴിമതിപ്പണത്തിലൊരു ഭാഗം ചൈതന്യയും അടുത്ത അനുയായികളും ചേര്‍ന്ന് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെടുത്തെന്നാണ് ആരോപണം. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ചൈതന്യയുടെ അറസ്റ്റിന് പിന്നാലെ ഭൂപേഷ് ബഘേല്‍ പ്രതികരിച്ചു.

STORY HIGHLIGHT: ed arrests bhupesh baghel son