ആഡംബര വാഹനമായ ബിഎംഡബ്‌ള്യു ഗ്യാരേജിലെത്തിച്ച് മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു എന്ന അജയ് കുമാർ. ബിഎംഡബ്‌ള്യു 5 സീരീസ് ആണ് അജയ് കുമാർ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘യാത്രകൾ തുടരും’ എന്ന അടിക്കുറിപ്പോടെ ആണ് വാഹനത്തിന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.
ആലുവയിലെ പ്രീ ഓൺഡ് കാർ വിതരണക്കാരായ ലെക്സ് മോട്ടോയിൽ നിന്നാണ് ഗിന്നസ് പക്രു വാഹനം വാങ്ങിയിരിക്കുന്നത്. ബി എം ഡബ്ള്യു 5 സീരീസിന്റെ 2021 മോഡലാണ് പക്രുവിന്റെ ഗാരിജിലെത്തിയ പുതിയ അഥിതി. അക്കാലയളവിൽ 520 ഡി, 530 ഡി എന്നീ ഡീസൽ വേരിയന്റുകളും 530 ഐ എന്ന പെട്രോൾ വേരിയന്റുമായിരുന്നു കമ്പനി പുറത്തിറക്കിയിരുന്നത്. അതിൽ 520 ഡി എന്ന വേരിയന്റാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്.
2.0 ലീറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ് ബി എം ഡബ്ള്യു 520 ഡി യ്ക്ക് കരുത്തേകുന്നത്. 190 ബി എച്ച് പി പവറും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. ഇസഡ് എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.