കോൺഫ്ലോർ – 5 ടേബിൾസ്പൂൺ
പാൽ – 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
വെളുത്തുള്ളി – 6 എണ്ണം
ഉപ്പ് – 1/2 ടീസ്പൂൺ
പാൽ – 1/3 കപ്പ്
ഐസ് ക്യൂബുകൾ – 4 എണ്ണം
എണ്ണ – 1/2 കപ്പ്
വിനാഗിരി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:-
അരക്കപ്പ് പാലും അരക്കപ്പ് വെള്ളവും ചേർത്ത് ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക
ഇത് അടുപ്പിൽ വച്ച് കുറുക്കി കട്ടിയാക്കി എടുക്കുക
ഈ മിക്സ് ചൂടാറിയതിനു ശേഷം മിക്സിയിലേക്ക് ഇടുക. കൂടെ 6 അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ ഉപ്പ്,1/3 കപ്പ് പാല് 4 ഐസ് ക്യൂബ് ചേർത്ത് അടിച്ചെടുക്കുക
ഇത് അടിച്ചെടുക്കുന്നതിന്റെ ഇടയിൽ അരക്കപ്പ് ഓയിൽ ഇടവിട്ട് ഇടവിട്ട് ഒഴിക്കുക. കൂടെ അര ടീസ്പൂൺ വിനാഗിരി കൂടെ ചേർത്ത് നല്ല കട്ടിയാകുന്നത് വരെ അടിച്ചെടുക്കുക.
മുട്ടയൊന്നും ചേർക്കാത്ത മയോണൈസ് ഇവിടെ റെഡിയായിട്ടുണ്ട് . ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്