Recipe

വറുത്തരച്ച ചൂര കറി ചപ്പാത്തിക്കും അപ്പത്തിനും ചോറിനും എല്ലാം സൂപ്പർ

ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക, ചൂടാകുമ്പോൾ ചിരകിയ തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, കറി വേപ്പില, കുരുമുളക് ഇവയെല്ലാം ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് വീണ്ടും റോസ്റ്റ് ചെയ്തെടുക്കുക. ഇത് ചൂടാറുമ്പോൾ മിക്സിയിൽ അൽപ്പം വെള്ളംകൂടി ചേർത്ത് അരച്ചെടുക്കുക.

ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് അറിഞ്ഞു വച്ച കുഞ്ഞുള്ളി, curry വേപ്പില, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് നേരത്തെ അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. കുടം പുളിയും ചേർത്ത് മീൻ വേവാനാവശ്യമായ വെള്ളം ( 1/2 cup+കുടംപുളി ഇട്ടുവച്ച വെള്ളം ) ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ കഷ്ണങ്ങൾ ചേർക്കുക. മീൻ ചേർത്ത് curry തിളക്കുമ്പോൾ മൂടി വച്ച് ഒരു 10 മിനിറ്റ് വേവിക്കുക. അതിനു ശേഷം വെള്ളം ഉണ്ടെങ്കിൽ തുറന്നുവച്ചു 2-3 മിനിറ്റ് വേവിക്കുക. അടിപൊളി വറുത്തരച്ച ഫിഷ് കറി റെഡി