Kerala

മൂര്‍ഖനെ കുപ്പിയിലാക്കി കുട്ടികൾ; ഒഴിവായത് വലിയ അപകടം – children caught venomous cobra

കണ്ണൂര് വിഷപ്പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി കുട്ടികള്‍. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ പാമ്പിനെ പിടിച്ച് കുപ്പിയിലാക്കുകയായിരുന്നു. പാമ്പിനെ പിടിച്ചതിന് ശേഷം ഒരു കുട്ടി രക്ഷിതാവിന് ചിത്രം അയച്ചുകൊടുത്തപ്പോഴാണ് കുട്ടികൾ കുപ്പിയിലാക്കിയത് മൂര്‍ഖാനയാണെന്ന് മനസിലാക്കുന്നത്.

ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതന്ന് രക്ഷിതാവ് പറഞ്ഞു. രക്ഷിതാവ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ അവർ വീട്ടിലെത്തി പാമ്പിനെ കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.

STORY HIGHLIGHT: children caught venomous cobra