കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ കൈമാറി കെഎസ്ഇബി. മിഥുന്റെ വീട്ടിലെത്തി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ അഞ്ചുലക്ഷംരൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നൽകിയത്. കൂടാതെ കുടുംബത്തിന് വേണ്ട മറ്റ് സഹായങ്ങളെല്ലാം സമയബന്ധിതമായി സര്‍ക്കാര്‍ ചെയ്തുനല്‍കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു.
മിഥുന്റെ മൃതദേഹം നാളെ 12 മണിയോടെ വീട്ടിലെത്തിച്ച് വൈകുന്നേരം നാലുമണിയോടെ സംസ്‌കാരം നടത്തും. രാവിലെ 10 മണിയോടെ തോവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. മിഥുന്റെ അമ്മ സുജ ശനിയാഴ്ച രാവിലെ നാട്ടില്‍ എത്തും.
STORY HIGHLIGHT: student death kollam