Entertainment

‘ആ പ്രോഗ്രാം അറ്റന്‍ഡ് ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്’: കാരണം എന്റെ ഭാഗം കേള്‍ക്കാന്‍ ആരും ഉണ്ടായില്ല’; രേഖ രതീഷ്

സിനിമ-സീരിയല്‍ മേഖലകളിലൂടെ ശ്രദ്ധ നേടിയ താരമാണ് രേഖ രതീഷ്. പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖയെ കൂടുതല്‍ ജനപ്രിയയാക്കിയത്. ഇപ്പോഴിതാ താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും ഭര്‍ത്താവിന്റെ ആദ്യ ഭാര്യ തനിക്കെതിരെ സംസാരിച്ചതിനെ കുറിച്ചും തുറന്ന് പറയുകയാണ് നടി. മീഡിയ ഭാരത് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

രേഖ രതീഷിന്റെ വാക്കുകള്‍….

‘ആ പ്രോഗ്രാം അറ്റന്‍ഡ് ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്. എന്റെ ഇഷ്ടപ്രകാരമല്ല ആ പ്രോഗ്രാമില്‍ വന്നിരുന്നത്. എന്റെ വോയ്‌സ് ലൗഡ് ആണ്. ചെറുതായി പറയുന്ന കാര്യവും മറ്റുള്ളവര്‍ എടുക്കുന്ന രീതി മറിച്ചായിരിക്കും. അന്നത്തെ എന്റെ പ്രായം, സാഹചര്യം, ഫാമിലി ഒപ്പമില്ല തുടങ്ങി പല പ്രശ്‌നങ്ങളെല്ലാം ചുറ്റിലുമുണ്ട്. ഇതെല്ലാം അതിജീവിച്ച് അഞ്ച് മാസമുള്ള കുഞ്ഞിനെ വയറ്റിലിട്ടാണ് ഞാനന്ന് ആ പ്രോഗ്രാമില്‍ സംസാരിച്ചത്. എല്ലാവരും അപ്പുറത്തുള്ള സ്ത്രീയുടെ വെര്‍ഷന്‍ മാത്രമാണ് നോക്കിയത്. ഇപ്പുറത്ത് നില്‍ക്കുന്ന എന്റെ വെര്‍ഷന്‍ ചിന്തിക്കാന്‍ അന്ന് ആരും ഉണ്ടായിരുന്നില്ല.

ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്കിനിടയില്‍ എന്നെ കുറ്റപ്പെടുത്തി എല്ലാം എന്റെ തലയില്‍ ആക്കി. അവര്‍ പിന്നീട് ഹാപ്പിയായി മുന്നോട്ടുപോയി. പ്രോഗ്രാം കഴിഞ്ഞതിനു ശേഷം അവരെല്ലാം എന്നെ കാണാന്‍ വന്നിരുന്നു. എന്നോട് സോറി പറഞ്ഞിരുന്നു. എന്നെ അന്നവര്‍ നെഗറ്റീവ് ആയി കണ്ടാലും ഇന്ന് അവര്‍ ഹാപ്പിയായി ജീവിക്കുന്നുണ്ടല്ലോ. അതിനു ഞാന്‍ നിമിത്തം ആയില്ലേ? നല്ലൊരു ഭര്‍ത്താവ്, നല്ലൊരു കുടുംബം നാലഞ്ചു മക്കള്‍ ഇങ്ങനെയൊക്കെയുള്ള സ്വപ്നമെല്ലാം മനസില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ അതൊന്നുമില്ല. എന്റെ മകന്‍ അയാനൊപ്പം സന്തോഷമായി ജീവിക്കുക. അവന്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുക. ഇനിയങ്ങോട്ടുള്ള ജീവിതം ഹാപ്പിയായി സിംഗിളായി മുന്നോട്ടുപോവുക എന്നതാണ് ആഗ്രഹം”.