ചെറിയ മധുരമുള്ള പുളിശ്ശേരി സിംപിളായി തയ്യാറാക്കിയാലോ ? നിങ്ങള്‍ കരുതുന്നതുപോലെ പുളിശ്ശേരി തയ്യാറാക്കാന്‍ അത്ര ബുദ്ധിമുട്ട് ഒന്നുമില്ല.
ചേരുവകൾ
നേന്ത്രപഴം – 1 എണ്ണം
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളക് പൊടി – 1/2 ടീസ്പൂണ്‍
തേങ്ങ – 1/4 കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം – 1/8 ടീസ്പൂണ്‍
തൈര് – 1/4 കപ്പ്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ചുവന്ന മുളക് – 2 എണ്ണം
ഉലുവപ്പൊടി – ഒരു പിഞ്ച്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം മുറിച്ച് ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങയും പച്ചമുളകും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പഴം വെന്തുവരുമ്പോള്‍ അതിലേക്ക് ഈ കൂട്ട് ചേര്‍ത്ത് ഇളക്കുക. തൈര് കൂടി ചേര്‍ത്ത് ഇളക്കുക.ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേര്‍ത്ത് വറുത്തിടുക.