500 കിലോമീറ്ററുകളോളം താണ്ടി തന്റെ പ്രണയിനിയെ കാണാനായി എത്തിയ യുവാവിനെ കാത്തിരുന്നത് വിശ്വസിക്കാനാകാത്ത സംഭവവികാസങ്ങൾ. കാമുകിയെ കാണാനെത്തിയ കാമുകനെ സ്വീകരിച്ചത് ഭർത്താവ്. യുവാവ് എന്തിനാണ് വന്നതെന്നറിഞ്ഞ ഫ്രാന്‍സില്‍ മോഡലായ സോഫി വൗസെലോഡും ഭർത്താവും ആകെ അമ്പരന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഫി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു.
മൈക്കിള്‍ എന്ന് പേരുള്ള ബെല്‍ജിയം സ്വദേശിയായ യുവാവിനെ ആരോ സോഷ്യല്‍ മീഡിയയിലൂടെ പറ്റിച്ചതാണെന്നാണ് സോഫി വീഡിയോയിലൂടെ പറയുന്നത്. എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നുന്നു എന്നും സോഫി കുറിച്ചു. ‘ എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നുന്നു. വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് കാണിക്കാനും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനുമാണ് ഞാന്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക. സോഫി പറഞ്ഞു.
View this post on Instagram
അവള്‍ എന്നെ കബളിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത് എന്നും സോഫി എന്ന പേരിലുള്ള ആള്‍ക്ക് താന്‍ 35,000 ഡോളര്‍ അയച്ചുകൊടുത്തിരുന്നുവെന്നും മൈക്കിള്‍ പറയുന്നതും വീഡിയോയിൽ കാണാം. എന്റെ ഭാര്യയല്ല മെസ്സേജുകള്‍ അയച്ചത്, അത് വ്യാജ അക്കൗണ്ടുകളാണ്’ എന്ന് ബൗട്ടമിന്‍ മറുപടിയും നല്‍കുന്നുണ്ട്.
STORY HIGHLIGHT: French model Sophie Vouzelaud